മഞ്ചേശ്വരം: പൈവളിഗെ ചേവാര്‍ മണ്ടേക്കാപ്പിലെ ജി.കെ ജനറല്‍ സ്റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യയുടെ കൊലപാതകത്തിന് കാരണം കവര്‍ച്ചാ സംഘമെന്ന് സൂചന.രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ചേവാര് മണ്ടേക്കാപ്പിലെ ക്ഷേത്രത്തിന് സമീപം സംശയ സാഹചര്യത്തില്‍ മൂന്നു പേരെ കണ്ടിരുന്നു. ഇവരെ നാട്ടുകാര് പിടികൂടി പോലീസിലേല്‍പ്പിക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ബാറടുക്ക, കന്യപ്പാടി, മുണ്ട്യത്തടുക്ക, പുത്തിഗെ ഭാഗങ്ങളിലെ അഞ്ച് ക്ഷേത്രങ്ങളിലെ ഭണ്ഡാരം പൊളിച്ച് പണം കവര്ന്ന കേസിലെ പ്രതികളാണ് സംഘമെന്ന് തെളിഞ്ഞു. കൂടാതെ ഇവര് സഞ്ചരിച്ച കാറില് നിന്നും പിക്കാസും പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിച്ച പണവും പോലീസ് കണ്ടെടുത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ നിന്നറങ്ങിയ ഈ സംഘമാണ് അമ്പത്തിരണ്ടുകാരനായ രാമകൃഷ്ണനെ വകവരുത്തിയതെന്നാണ് പോലീസിന് പരിശോധനകളില്‍ നിന്നും ലഭിച്ചിരിക്കുന്ന സൂചന. ഇവരുടെ മോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസിന് ലഭിക്കാന്‍ സൂചന നല്‍കിയത് രാമകൃഷ്ണന്‍ ആണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കറുത്ത കാറില്‍ എത്തിയ നാലുപേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം കടയിലെത്തി കൊലപാതകം നടത്തിയത്. മാമ്പഴം ചോദിച്ചെത്തിയ സംഘത്തിന് അവ എടുക്കായി കടയ്ക്കകത്തേക്ക് പോയപ്പോഴാണ് രാമകൃഷ്ണനെ കടയ്ക്കകത്ത് വെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. എന്നാല്‍ ശബ്ദം കേട്ട് ആളുകള് ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കാറില്‍ തന്നെ കടന്നുകളഞ്ഞു. ഈ പ്രതികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.
Post Your Comments