ന്യൂഡല്‍ഹി: വിവാഹ മോചനത്തിനുള്ള കാരണങ്ങളുടെ പട്ടികയില്‍ നിന്നും കുഷ്ഠ രോഗത്തെ ഒഴിവാക്കി. ഇതിനുള്ള ബില്‍ ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു. കുഷ്ഠ രോഗം ബേധമാക്കാന്‍ പറ്റുന്ന അസുഖമാണ്. ഇത് തെളിയിക്കപ്പെട്ടിട്ടുള്ള താണെന്നും അതിനാലാണ് ഇങ്ങനെ ഒരു ബില്‍ കൊണ്ടുവന്നതെന്നും നിയമ സഹമമന്ത്രി പി.പി ചൗധരി പറഞ്ഞു.
റാഫേല്‍, സിബിഐ പ്രശ്നങ്ങളുടെ പേരില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും പ്രതിഷേധിക്കുന്നതിനിടയില്‍ ബില്‍ ശബ്ദ വോട്ടോടെ സഭ അംഗീകരിച്ചു. 2018 ഓഗസ്റ്റിലാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
Post Your Comments