Latest NewsKuwaitGulf

സ്വദേശി വത്കരണം ചര്‍ച്ചയാക്കി കുവൈത്ത് പാര്‍ലമെന്റ് ഇന്ന് ചേരും

കുവൈത്ത്: കുവൈത്ത് പാര്‍ലമെന്റ് യോഗം ഇന്ന് ചേരും. പാര്‍ലമെന്റ് സമ്മേളനങ്ങള്‍ തുടങ്ങുന്നത് നാളെയാണ്. സ്വദേശിവത്കരണം വേഗത്തിലാക്കാനുള്ള പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ പ്രധാന അജണ്ടയാക്കാനാണ് സാധ്യത. പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വാര്‍ത്താ കുറിപ്പിലൂടെയാണ് ചൊവാഴ്ച ആരംഭിക്കുന്ന പാര്‍ലിമെന്റ് സെക്ഷനിലെ അജണ്ട പുറത്തു വിട്ടത്.

ചില പാര്‍ലമെന്റ് നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന ഭരണഘടനാ കോടതിയുടെ നിരീക്ഷണമുള്ളതിനാല്‍ ഇക്കാര്യം നാളത്തെ സമ്മളനത്തില്‍ വളരെ നിര്‍ണ്ണായകമായ ചര്‍ച്ചയാകും. പാര്‍ലമെന്റും ഭരണഘടനാ കോടതിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശക്തമായ പ്രതികരണമുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

നാലു പുതിയ മന്ത്രിമാര്‍ ചുമതലയേറ്റ ശേഷമുള്ള പാര്‍ലമെന്റ് സെഷന്‍ എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ്, പൊതുമരാമത്ത്-മുനിസിപ്പല്‍ മന്ത്രി ഹുസാം അല്‍ റൂമി, പാര്‍ലമെന്ററികാര്യമന്ത്രി ആദില്‍ അല്‍ ഖറാഫി, ജലം-വൈദ്യുതി, എണ്ണമന്ത്രി ബഖീത് അല്‍ റാഷിദി എന്നിവര്‍ രാജിവെച്ച ഒഴിവിലേക്ക് ഖാലിദ് അല്‍ ഫാദില്‍, മറിയം അല്‍ അഖീല്‍, ഫഹദ് അല്‍ ഷഹ്ല, സഅദ് അല്‍ ഖറാസ് എന്നിവരാണ് ചുമതലയേറ്റത്.

നാലു മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പുതിയ മന്ത്രിമാരുടെ നിയമനം. ഇവര്‍ വകുപ്പിലെടുക്കുന്ന നടപടികളും തൃപ്തികരമല്ലെങ്കില്‍ ഇവര്‍ക്കെതിരെയും കുറ്റവിചാരണ കൊണ്ടുവരുമെന്നാണ് പാര്‍ലിമെന്റ് അംഗങ്ങളുടെ ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button