തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിനെതിരെ വാര്‍ത്തക്കുറിപ്പിറക്കിയ താഴ്മണ്‍ കുടുംബത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദന്‍. ശുദ്ധിക്രിയ സംബന്ധിച്ച വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിന് പകരം ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നില്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടായിട്ടുണ്ടെന്നും സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായില്ലെന്നു മന്ത്രി പറഞ്ഞു. തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിക്കുന്നുണ്ടോയെന്നതാണ് പ്രശ്‌നം, തെറ്റു കണ്ടാല്‍ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്ത്രിയെ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും താഴ്മണ്‍ കുടുംബത്തിന് തന്ത്രിപദവി പരുശുരാമ മഹര്‍ഷിയില്‍ നിന്നുമാണ് ലഭിച്ചതെന്നുമായിരുന്നു താഴ്മണ്‍ കുടുംബം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.
Post Your Comments