Latest NewsIndia

സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസ്സായി

ന്യൂ ഡൽഹി : മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നൽകുന്ന സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസ്സായി. 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്നു പേർ എതിർത്ത് വോട്ട് ചെയ്തു. കോൺഗ്രസ്സും സിപിഎമും അനുകൂലിച്ച് വോട്ട് ചെയ്തു. മുസ്ലീം ലീഗ് എതിർത്ത് വോട്ടു ചെയ്തു. അസദുദ്ദീൻ ഒവൈസിയും ബില്ലിനെ എതിർത്തു. അണ്ണാ ഡിഎംകെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബിൽ ഇനി രാജ്യസഭയിലേക്ക്. നാളെ രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും.

സാമ്പത്തിക സംവരണ തീരുമാനത്തിന് നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ട് പറഞ്ഞു. ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ലെന്നും 50 ശതമാനമെന്ന പരിധി ലംഘിക്കുന്നുവെന്നു പ്രശ്നമുണ്ടാകില്ല. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. തവർചന്ദ് ഗെലോട്ടാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 15, 16 അനുഛേദത്തിൽ മാറ്റം വരുത്താനാണു ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button