Latest NewsKeralaIndia

വെറും രാഷ്ട്രീയ തന്ത്രം : സാമ്പത്തിക സംവരണത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ

ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ. കൂടിയാലോചന നടത്താതെയുള്ള ഈ തിരുമാനം തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് പൊളിറ്റ് ബ്യൂറോ നിരീക്ഷിച്ചു.

നടപ്പാക്കല്‍ ദുഷ്‌കരമായിരിക്കുമെന്നും അര്‍ഹതയുള്ളവരുടെ അവസരം നഷ്ടപ്പെടുത്തുമെന്നും പൊളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ഇന്നലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി എ.കെ ബാലനും സംവരണത്തിന് അനുകൂലമായ നിലപാടുമായി രംഗത്ത് വന്നിരുന്നു.

സംസ്ഥാനത്തിനകത്തുള്ള സിപിഎം നേതാക്കളില്‍ വി.എസ് അച്യുതാനന്ദന്‍ മാത്രമാണ് പൊളിറ്റ് ബ്യൂറോയ്ക്ക് സമാനമായ നിലപാട് സ്വീകരിച്ച് രംഗത്ത് വന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button