തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സമൂഹമാധ്യമങ്ങള്‍ വഴി ജാതീയമായും വർഗീയമായും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ നേരിടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇതിന്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങളുടെ സൈബര്‍ തൊഴിലാളികളെ ഉപയോഗിച്ച് തരംതാണ നിലയില്‍ തേജോവധത്തിന് ശ്രമിക്കുന്നത് രാഷ്ട്രീയമര്യാദയ്ക്ക് ചേര്‍ന്നതല്ല.
ഭരണഘടനാ പദവി വഹിക്കുന്ന ചെന്നിത്തല തന്റെ ഉത്തരവാദിത്വം നിറവേറ്റുമ്പോൾ സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ ശക്തിയായി പ്രതികരിക്കേണ്ടിവരും. മുഖ്യമന്ത്രിക്കെതിരെ തുമ്മിയാൽപോലും അറസ്റ്റ് ചെയ്യുന്നവർ പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായും ജാതീയമായും ആക്ഷേപിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബെന്നി പറഞ്ഞു.
Post Your Comments