കൊച്ചി; ബാങ്കിന്റെ സുരക്ഷാ മുറി തുറന്ന് ഇടപാടുകാർ നൽകിയ ആഭരണങ്ങൾ മാറ്റി പകരം പുതിയ മുക്കുപണ്ടങ്ങൾ വെച്ച ബാങ്ക് ജീവനക്കാരന് സിബിഐ കോടതി 3 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
തടവു കൂടാതെ 25,000 രൂപ പിഴയും അടയ്ക്കണം . കാനറാ ബാങ്ക് കണ്ണൂർ ഇരിട്ടി ശാഖയിലെ പ്യൂൺ ഹരിദാസിനെയാണ് ശിക്ഷിച്ചത്.
സുരക്ഷാ മുറി തുറന്ന് 4.30 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന് പ്രതി പണയം വകുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
Post Your Comments