ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് അണ്ണാ ഡിഎംകെ. ലോക്‌സഭയില്‍ ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിച്ചതിന് ശേഷം നടന്ന ചര്‍ച്ചയിലാണ് അണ്ണാംഡിഎംകെ നേതാവ് തമ്പിദുരൈ സംവരണ നീക്കത്തിനെതിരായ എതിര്‍പ്പ് വ്യക്തമാക്കിയത്.
ഈ ബില്‍ നിയമമായാല്‍ സുപ്രീം കോടതി റദ്ദാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. തമിഴ്‌നാട്ടില്‍ ബിജെപി സഖ്യ സാധ്യത തേടുന്ന പാര്‍ട്ടികളിലൊന്നാണ് അണ്ണാ ഡിഎംകെ. എന്നാല്‍ സംവരണ വിഷയത്തിലുള്ള എതിര്‍പ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാടില്‍ ബിജെപിയുടെ സഖ്യ മോഹങ്ങള്‍ക്ക് വിലങ്ങു തടിയാവുമോയെന്നാണ് കണ്ടറിയണം.
അതേ സമയം തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ച് രംഗത്ത് വന്നതും ശ്രദ്ധേയമായി.
Post Your Comments