‘ആമ്പിളാനാ വണ്ടിയെ തൊട് റാ’ ഇരച്ചെത്തിയ സമരക്കാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ചു നിന്നൊരു പോലീസുകാരനെ കഴിഞ്ഞയാഴ്ച മലയാളികള്‍ കണ്ടിരുന്നു. കളിയിക്കാവിള എസ്. ഐ മോഹന അയ്യരായിരുന്നു മലയാളിയുടെ മനസ് കീഴടക്കിയ ആ ഹീറോ. എന്നാല്‍ ഇന്ന് തിരുവനന്തപുരം തമ്പാനൂരിലും അതിന് സമാനമായ ഒരു രംഗം അരങ്ങേറി. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
പണിമുടക്കിന്റെ പേരില്‍ ജനങ്ങളെ വലയ്ക്കാനെത്തിയ സമരക്കാരുടെ മുന്നിലേക്ക് തമ്പാനൂര്‍ സി.ഐ സജികുമാറിന്റെയും എസ്.ഐ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരച്ചെത്തിയത്. ഓട്ടോയിലും കാറിലും എത്തിയ യാത്രക്കാരുടെ മാര്‍ഗം മുടക്കാനായി വന്ന സമരക്കാരെ പോലീസ് സംഘം വിരട്ടി. ‘ വണ്ടി തടയില്ലെന്ന് നേതാക്കന്മാര് തന്നെ പറഞ്ഞിട്ടുള്ളതാണ്, ഇനി തടഞ്ഞാല്‍ പിടിച്ചകത്തിടും’ എന്നതായിരുന്നു താക്കീത്. ഇതോടെ സമരക്കാര്‍ പോലീസിന്റെ നേര്‍ക്ക് തിരിഞ്ഞെങ്കിലും മുന്നറിയിപ്പ് ആവര്‍ത്തിച്ചതോടെ വിരണ്ട സമരക്കാര്‍ പലവഴിക്ക് പിരിഞ്ഞു.
Post Your Comments