തിരുവനന്തപുരം: ബിജെപിയുടെ വിജയദിനാഘോഷത്തിനുള്ള നീക്കം തകര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശബരിമയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തീരിമാനിച്ചതെന്ന് സൂചന. 20 ശബരിമല നട അടയ്ക്കുമ്പോള്‍ ആദിനം കേരളമാകെ ‘വിജയദിന’മായി ആഘോഷിക്കാനായിരുന്നു സംഘപരിവാറിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മല കയറാന്‍ ഉറച്ചു നിന്ന് ബിന്ദുവിനേയും കനക ദുര്‍ഗയേയും സന്നിധാനത്ത് പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം പലതവണ യുവതികള്‍ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് നിരവധി തവണ പോലീസിന് അടിയറവു പറയേണ്ടിവന്നു. എന്നാല്‍ യുവതീപ്രവേശ നീക്കങ്ങളെല്ലാം തടഞ്ഞു ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കിയതു തങ്ങളാണെന്നു പ്രഖ്യാപിക്കാന്‍ പരിവാര്‍ തയാറാകുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചു. വിജയദിനാവേശത്തോടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കാനാണു പദ്ധതിയെന്ന സൂചനയുമുണ്ടായിയതിനെ തുടര്‍ന്നാണ് വനിതാ മതിലില്‍ നിന്നുള്ള വീര്യം കൂടി ഉള്‍ക്കൊണ്ട് ആ നീക്കം പൊളിക്കണമെന്ന തീരുമാനമുണ്ടായത്.
അതേസമയം രണ്ട് യുവതികളെ പ്രവേശിപ്പിക്കുന്നതിന്റെ വിവരം മുഖ്യമന്ത്രിയുടെ ഓഫിസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് അറിഞ്ഞത്. എന്നാല്‍ തുടര്‍ന്നും യുവതികളെ മല കയറ്റത്തിനു പ്രേരിപ്പിക്കാനോ കൊണ്ടുപോകാനോ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്ന സൂചന സിപിഎം കേന്ദ്രങ്ങളില്‍ നിന്നില്ല.
Post Your Comments