ചെറുതോണി: വനത്തില്‍ മാലിന്യം തള്ളുന്നത് വന്യമൃഗങ്ങളുടെയും മനുഷ്യരുടെയും ജീവന് ഭീഷണിയാവുന്നു. ഇതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണകൂടം.
പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യം മെഡിക്കല്‍ കോളേജിനും ചെറുതോണി അണക്കെട്ടിനും സമീപം വനത്തിലാണ് വാഹനത്തില്‍ കൊണ്ടുവന്ന് തള്ളുന്നത്. വര്‍ഷങ്ങളായി തള്ളുന്ന മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞഴുകി ഈച്ചകള്‍ പെരുകിയ അവസ്ഥയിലാണ്.ഇതു കൂടാതെ മാലിന്യം കത്തിക്കാനിടുന്ന തീ നീറിപ്പുകഞ്ഞ് സമീപ പ്രദേശങ്ങളില്‍ വിഷപുകയും വ്യാപിക്കുന്നുണ്ട്.
Post Your Comments