Latest NewsComputerIndia

ഡേറ്റ സംരക്ഷണത്തിനായി കേന്ദ്ര നിയമം വരുന്നു

ജലന്ധര്‍ : ഓരോ പൗരന്റെയും വ്യക്തിപരവും ഔദ്യോഗികവുമായ വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര നിയമ-ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത്തരം വിവരങ്ങള്‍ ഗൂഗിള്‍ വഴി വിദേശ രാജ്യത്ത് ഉപയോഗിക്കുന്നത് തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.

അങ്ങനെ സംഭവിച്ചാല്‍ പെട്ടെന്ന തന്നെ നടപടി സ്വീകരിക്കുവാന്‍ പുതിയ നിയമം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജലന്ധറില്‍ നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ പണമിടപാടുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് അഞ്ചു മടങ്ങായി ഉയര്‍ന്ന് 2070 കോടി രൂപയിലെത്തി, ആധാര്‍ അധിഷ്ടിത ഇടപാടുകള്‍ 2048 ശതമാനം വര്‍ദ്ധിച്ചെന്നും യുപിഐ ഇടപാടുകള്‍ രണ്ടു കൊല്ലത്തിനിടെ 1500 മടങ്ങായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button