മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റില്‍ നിന്നുള്ള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുവാൻ ഒരുങ്ങി ജെറ്റ് എയര്‍വേസ്. ഫെബ്രുവരി 10 മുതല്‍ ഇനി സര്‍വ്വീസുകളുണ്ടാകില്ല എന്നാണ് റിപ്പോർട്ട്. മസ്‌കറ്റില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ സെക്ടറുകളിലേക്കാണ് സര്‍വ്വീസ് നടത്തിയിരുന്നത്.
കഴിഞ്ഞ മാസത്തില്‍ തന്നെ കൊച്ചി, തിരുവനന്തപുരം, ഡല്‍ഹി സര്‍വ്വീസുകള്‍ നിർത്തിയിരുന്നു. 2008ലാണ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും മസ്‌കറ്റിലേക്ക് ജെറ്റ് എയര്‍വേസ് സര്‍വ്വീസ് ആരംഭിച്ചത്.
Post Your Comments