കോട്ടയം: ജസ്‌നയെ കാണാതായിട്ട് ഒരു വർഷത്തോളമാകാറായെങ്കിലും ഇതുവരെ പോലീസും അന്വേഷണ സംഘവും ഇരുട്ടിൽ തപ്പുകയായിരുന്നു. പലയിടത്തും ജസ്‌നയെ കണ്ടെന്നു പലരും അവകാശപ്പെട്ടെങ്കിലും അതൊന്നും സ്ഥിരീകരിക്കാൻ പോന്ന തെളിവുകൾ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് പുതിയ ചില കഥകളാണ്. മുക്കൂട്ടുതറ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ജസ്‌നയെ കണ്ടെന്നു പറഞ്ഞതെല്ലാം കള്ളക്കഥകളാണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.
ഇതോടെ ജസ്‌നയെ കണ്ടുവെന്ന് പറഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കൂടാതെ ബസില്‍ കണ്ടുവെന്ന് പറയുന്ന സ്‌കൂള്‍ സഹപാഠിയെയും കൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.ജസ്‌നയുടെ തിരോധാനത്തെക്കുറിച്ച് താമസിയാതെ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അന്വേഷണ സംഘം. അന്വേഷണം അത്രകണ്ട് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ജസ്‌നയുടെ വീട്ടില്‍ വന്നുപോയിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ഫോണ്‍കോളുകളുടെ ലിസ്റ്റും ക്രൈംബ്രാഞ്ച് തയാറാക്കിവരികയാണ്. ഇവരെ ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് പൊലീസ്.
Post Your Comments