കാബൂള്‍ : സ്വര്‍ണ്ണഖനി തകര്‍ന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 മരണം. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. തൊഴിലാളികള്‍ ഖനിയുടെ താഴെ നിന്നും ജോലി ചെയ്യുന്നതിനിടെ മുകള്‍ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.
വൈദഗ്ധ്യം ലഭിച്ച തൊഴിലാളികളല്ല മറിച്ച് പ്രദേശവാസികളാണ് ഖനിയില്‍ ജോലി ചെയ്തിരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ബദ്ഷാന്‍ പ്രവിശ്യയിലാണ് അപകടം. താലിബാന്‍ നിയന്ത്രണത്തിലുള്ള ഇവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലെ ഖനികളിലെ സുരക്ഷാ കാര്യങ്ങളില്‍ സര്‍്ക്കാരിന് കൈ കടത്താന്‍ സാധിക്കാറില്ല.
താലിബാന്റെ പ്രധാന സാമ്പത്തിക ശ്രോതസ്സുകളായ ഇത്തരം ഖനികള്‍ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഖനിയുടെ താഴ് ഭാഗത്ത് ജോലി ചെയ്തരാണ് മരിച്ചവരില്‍ ഏറെയും. പ്രദേശവാസികളായ ഇവര്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്.
Post Your Comments