KeralaLatest News

മുന്നാക്ക സാ​മ്പ​ത്തി​ക സം​വ​ര​ണം പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള നീ​തി നി​ഷേ​ധമെന്ന് വെ​ള്ളാ​പ്പ​ള്ളി

  കോ​ട്ട​യം:   മുന്നാക്ക വിഭാഗത്തിന് നല്‍കുവാന്‍ പോകുന്ന പ​ത്തു ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള നീ​തി നി​ഷേ​ധമാണെന്ന് എ​സ്‌എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ .  സാ​മൂ​ഹി​ക പി​ന്നോ​ക്കാ​വ​സ്ഥ​യാ​ക​ണം സം​വ​ര​ണ മാ​ന​ദ​ണ്ഡ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി അഭിപ്രായപ്പെട്ടു.  മുന്നോക്കക്കാരിലെ പിന്നോക്കക്ക‌ാരെ സഹായിക്കുന്നതില്‍ എസ്‌എന്‍ഡിപി എതിരല്ലെന്ന് അദ്ദേഹം വിശദമാക്കി .

​സം​വ​ര​ണ മാ​ന​ദ​ണ്ഡം സു​പ്രീം കോ​ട​തി പ​ല​ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റ​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു.

എല്ലാ മതങ്ങളിലെയും മുന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാ​മ്പ​ത്തി​ക സംരവണ ബില്ലിന് അംഗീകാരം നല്കിയത് .ഭ​ര​ണ​ഘ​ട​ന​യു​ടെ 15,16 വ​കു​പ്പു​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണു സ​ര്‍​ക്കാ​ര്‍ നീ​ക്കം.

സര്‍ക്കാര്‍ ജോലികളില്‍ പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് മാറ്റിവയ്ക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സാമ്ബത്തിക സംവരണം മാനദണ്ഡമാകും. എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ള മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണത്തിന്‍റെ ആനുകൂല്യം കിട്ടും. സംവരണം അമ്ബതു ശതമാനത്തില്‍ കൂടരുതെന്ന കോടതിവിധികള്‍ നിലവിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button