കോട്ടയം: മുന്നാക്ക വിഭാഗത്തിന് നല്‍കുവാന്‍ പോകുന്ന പത്തു ശതമാനം സാമ്പത്തിക സംവരണം പിന്നാക്ക വിഭാഗങ്ങളോടുള്ള നീതി നിഷേധമാണെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് . സാമൂഹിക പിന്നോക്കാവസ്ഥയാകണം സംവരണ മാനദണ്ഡമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സഹായിക്കുന്നതില്‍ എസ്‌എന്‍ഡിപി എതിരല്ലെന്ന് അദ്ദേഹം വിശദമാക്കി .
സംവരണ മാനദണ്ഡം സുപ്രീം കോടതി പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍നിന്നു പിന്മാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
എല്ലാ മതങ്ങളിലെയും മുന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നാളെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കാനിരിക്കെ അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക സംരവണ ബില്ലിന് അംഗീകാരം നല്കിയത് .ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്യാനാണു സര്‍ക്കാര്‍ നീക്കം.
സര്‍ക്കാര്‍ ജോലികളില്‍ പത്തു ശതമാനം മുന്നോക്ക വിഭാഗങ്ങളിലെ സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് മാറ്റിവയ്ക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സാമ്ബത്തിക സംവരണം മാനദണ്ഡമാകും. എട്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ള മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണത്തിന്‍റെ ആനുകൂല്യം കിട്ടും. സംവരണം അമ്ബതു ശതമാനത്തില്‍ കൂടരുതെന്ന കോടതിവിധികള്‍ നിലവിലുണ്ട്.
Post Your Comments