കോവളം: തിരയില്‍പ്പെട്ട് കുളിക്കാനിറങ്ങിയ വിദേശികള്‍ക്ക് പരിക്ക്. കോവളത്തെത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് പെട്ടെന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അതേസമയം ലൈഫ് ഗാര്‍ഡുകളുടെ സമയോജിതമായ ഇടപെടല്‍ മൂലമാണു പലര്‍ക്കും ജീവന്‍ തിരികെ കിട്ടിയത്. ഇറ്റാലിയന്‍ സ്വദേശി മാര്‍ക്കോ ക്ലാഡ്‌കോ(53), യുകെ സ്വദേശികളായ കെയ്ത്ത് സ്‌കില്ലികോണ്‍(45), മകന്‍ ഏതന്‍ സ്‌കില്ലികോണ്‍(10) എന്നിവരാണ് അടിയൊഴുക്കില്‍ പെട്ടത്. അതേസമയം മാര്‍ക്കോയുടെ തോളെല്ലിനു സാരമായി പരുക്കേറ്റിട്ടുണ്ട്.
ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിക്കുമ്പോഴാണു തിരയില്‍പ്പെട്ടത്. ക്തമായ തിരയില്‍പ്പെട്ടു വീണ മാര്‍ക്കോയുടെ തോളെല്ലു സ്ഥാനം തെറ്റി. തലക്കും പുറത്തും പരുക്കേറ്റു. അതേസമയം മാര്‍ക്കോയോടൊപ്പം കുളിക്കാനിറങ്ങിയ ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കും പരിക്കേറ്റിട്ടില്ല. കൂടാതെ യൂറോപ്പില്‍ സ്ഥിര താമസക്കാരും കോട്ടയം സ്വദേശികളുമായ മാത്യു ജെയിംസ്(44), ഭാര്യ ബിന്ദു മാത്യു(42), കുട്ടികളായ മേവിന്‍ മാത്യൂ(12), മാര്‍ട്ടിന്‍ മാത്യു(10) എന്നിവരും അടിയൊഴുക്കില്‍ പെട്ടു.
ലൈഫ് ഗാര്‍ഡ് സൂപ്പര്‍വൈസര്‍ വേണുവിന്റെ നേതൃത്വത്തില്‍ ലൈഫ് ഗാര്‍ഡുമാരായ റോജിന്‍ ഗോമസ്, വി.ശശിധരന്‍, എസ്.മനോഹരന്‍, എഫ്.ആന്റണി, സുന്ദരേശന്‍, ബാബുജി, ഭുവനചന്ദ്രന്‍, വി.അജികുമാര്‍, സര്‍ഫിങ് പരിശീലകന്‍ കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ സാഹസികമായി രക്ഷിച്ചു കരയ്‌ക്കെത്തിക്കുകയായിരുന്നു
അതേസമയം മുല്ലൂര്‍ കടലിലില്‍ കുളിക്കാനിറങ്ങിയ റഷ്യന്‍ സഞ്ചാരി അലക്‌സാണ്ടര്‍ ബെര്‍ഷിന്റ്യേന്‍(72)ന് തിരയില്‍പ്പെട്ടു നട്ടെല്ലിനു സാരമായി പരുക്കേറ്റു.
Post Your Comments