KeralaLatest NewsIndia

ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശം : രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ കേസ്

പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആരോപണത്തിൽ രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ കേസ്. പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുളിയറക്കോണം സ്വദേശികളായ രാഹുല്‍, രാജേഷ് ബാബു എന്നിവര്‍ക്കെതിരേ വിളപ്പില്‍ശാല പോലീസാണ് കേസെടുത്തത്.

ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റിന് കീഴില്‍ ഇരുവരും മുഖ്യമന്ത്രി അധിക്ഷേപിച്ച്‌ മോശം പരാമര്‍ശം നടത്തുകയായിരുന്നു. ഇതിനെതിരെ ഡി വൈ എഫ് ഐ പ്രവർത്തകർ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button