തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിയ്ക്ക് നേരെ കല്ലെറിഞ്ഞതില്‍ ഡിവൈഎഫ്‌ഐ നേതാവിനെയടക്കം പൊലീസ് പ്രതി ചേര്‍ത്തതില്‍ രൂക്ഷ പ്രതികരണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍.
സംഭവത്തില്‍ 153 എ വകുപ്പ് ചാര്‍ത്തി മതസപര്‍ധയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സംഗതികളെ വഴി തിരിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് ബന്ധമുള്ളവരാണ് കല്ലെറിഞ്ഞതെന്നും ജയരാജന്‍ ആരോപിച്ചു.
കല്ലേറ് നടത്തിയത് ലഹളയുണ്ടാക്കാനാണെന്ന എഫ്‌ഐആറിലെ പരാമര്‍ശത്തേയും ജയരാജന്‍ വിമര്‍ശിച്ചു. എഴുതിചേര്‍ത്ത് എഫ്‌ഐആര്‍ ആണ് ഇതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം
Post Your Comments