ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗത്തിലുള്ള സാമ്പത്തികമമായി പിന്നാക്കം നിള്ക്കുന്നവര്ക്ക് കേന്ദ്രം ഉടന്‍ സംവരണം നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. 10 ശതമാനം സംവരണം ഏര്പ്പാടാക്കാനാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. പാര്‍ലമെന്റില്‍ ഈ സംവരണം നടപ്പിലാക്കുന്നതിനായി ഭരണഘടനാഭേദഗതി കൊണ്ടുവരും.
സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം ഇന്ന് വിളിച്ചുചേര്‍ത്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ നാളെ തന്നെ സംവരണബില്ല് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും എന്നാണ് സൂചന.
Post Your Comments