KeralaLatest News

ഇന്ന് അർദ്ധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക്

തിരുവനന്തപുരം: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സ​മ​ര​സ​മി​തിയുടെ 48മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. ബു​ധ​നാ​ഴ്ച അ​ര്‍ദ്ധ​രാ​ത്രി വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ-​തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള 19 തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ ചേ​ര്‍​ന്നാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തത്. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍​ക്കൊ​പ്പം മോ​ട്ടോ​ര്‍ മേ​ഖ​ല​യും ബാ​ങ്കിം​ഗ്, ഇ​ന്‍​ഷ്വ​റ​ന്‍​സ് മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും.ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ഈ ​സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എന്നാൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ക​ട​ക​ള്‍ തു​റ​ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. റെ​യി​ല്‍​വേ ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു പ​ണി​മു​ട​ക്കി​ല്‍ ബുദ്ധിമു​ണ്ടാ​ക്കാ​തി​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ബ​ല​പ്ര​യോ​ഗ​ത്തി​നു പോ​കി​ല്ലെ​ന്ന് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സ​മ​ര​സ​മി​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. കൂടാതെ ദേ​ശീ​യ പ​ണി​മു​ട​ക്ക് ഹ​ര്‍​ത്താ​ലാ​കി​ല്ലെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​ട​ക​ള​ട​പ്പി​ക്കു​ക​യോ, സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യോ ചെ​യ്യി​ല്ലെ​ന്നും സ​മ​ര​സ​മി​തി ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കിയിരുന്നു.

നാളെയും മറ്റന്നാളും സ്കൂളുകള്‍ക്കും സർക്കാർ ഓഫീസുകൾക്കും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും എത്തുമെന്നു സംശയം. സമരത്തിന് പിന്തുണയെന്നോണം സര്‍ക്കാര്‍ ഇതുവരെ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button