Latest NewsIndia

കൗമാര പ്രായത്തിലുള്ള സഹോദരികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ലഖ്‌നൗ : കൗമാര പ്രായത്തിലുള്ള രണ്ട് സഹോദരികളെ വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഒരു ഗ്രാമത്തിലാണ ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത് .

ഞായറാഴ്ച്ച രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ചെറിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏല്‍ക്കേണ്ടി വന്ന വഴക്കില്‍ മനം നൊന്താണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ മൊഴി നല്‍കി.

എന്നാല്‍ തങ്ങള്‍ക്കിഷ്ടമല്ലാത്ത വിവാഹത്തിന് സഹോദരികളെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ഈ വിധം പ്രവര്‍ത്തിച്ചതെന്നാണ് നാട്ടുകാരും അയല്‍ക്കാരും നല്‍കുന്ന മൊഴി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button