കിളിമാനൂർ : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന ഹർത്താലിൽ കിളിമാനൂർ കരേറ്റിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ പത്ത് ബിജെപി ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിലായി. ഹർത്താലുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളിൽ 5397 പേർ സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 1772 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 731 പേർ റിമാൻഡിലാണ്.
അതേസമയം സംസ്ഥാനത്തുണ്ടാകുന്ന കലാപങ്ങൾക്ക് കാരണം സർക്കാരാണെന്ന് എൻ എസ് എസ് പറഞ്ഞു . നവോത്ഥാനത്തിന്റെ പേരിൽ നിരീശ്വര വാദം സർക്കാർ പ്രചരിപ്പിക്കുന്നു. സർക്കാർ പരാജയപ്പെടുമ്പോൾ ജനങ്ങൾ രംഗത്ത് ഇറങ്ങുന്നത് തെറ്റല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി.
Post Your Comments