Latest NewsCricketIndia

മകളുടെ പേരും ചിത്രവും സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച് രോഹിത് ശര്‍മ്മ

മുംബൈ : അടുത്തിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിത്വികയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. ഇതിന് പിന്നാലെ താരം ഓസ്‌ട്രേലിയന്‍ പര്യടനം പകുതിക്ക് വെച്ച് നിര്‍ത്തി നാട്ടിലേക്ക് തിരിച്ചു വന്നിരുന്നു.

പെണ്‍കുഞ്ഞ് പിറന്നതിന് പിന്നാലെ ആരാധകരും ക്രിക്കറ്റ താരങ്ങളുമടക്കം നിരവധി പേരാണ് രോഹിത്-റിത്വിക ദമ്പതികള്‍ക്ക് ആശംസകളുമായി സമൂഹ മാധ്യമങ്ങളിലെത്തിയത്. ഇപ്പോഴിതാ അതെ സമൂഹ മാധ്യമം വഴി തന്നെ തങ്ങളുടെ പിഞ്ചോമനയുടെ പേര് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രോഹിതും റിത്വികയും.ഒപ്പം കുഞ്ഞിനോടൊപ്പമുള്ള ചിത്രവും താരം തന്റെ ട്വിറ്റര്‍ ആക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ‘ബേബി സമയ്‌റ’ എന്നാണ് ഇവര്‍ കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button