Latest NewsIndia

ദാമ്പത്യ പ്രശ്‌നങ്ങൾ : യുവതി മക്കളെ സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞുകൊലപ്പെടുത്തി

ഭഗല്‍പ്പുര്‍: ഭര്‍ത്താവുമായുണ്ടായ വഴക്കിന് പിന്നാലെ മൂന്നു മക്കളെ യുവതി സെപ്റ്റിക് ടാങ്കില്‍ എറിഞ്ഞുകൊലപ്പെടുത്തി. ബിഹാറിലെ ഭഗല്‍പുരിലാണ് ദാരുണമായ സംഭവം നടന്നത്. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ട് വയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ദാമ്പത്യ പ്രശ്‌നങ്ങൾ കാരണമാണ് ഇത്തരമൊരു ക്രൂരകൃത്യം യുവതി ചെയ്തത്.

വെള്ളിയാഴ്ച്ച രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇതില്‍ മനംനൊന്ത യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടന്‍ ശ്രമിക്കവേ ഇത് കണ്ട ബന്ധു ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കുട്ടികള്‍ മരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button