കണ്ണൂര്‍ : മാവോവാദികള്‍ അമ്പായത്തോട്ടില്‍ നടത്തിയ സായുധ പരിശീലനത്തിന്റെ പശ്ചാത്തലത്തില്‍ തുടരുന്ന അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ വനമേഖലകളില്‍ ആദ്യ ഘട്ടമായി ഓപ്പറേഷന് ഹോക് നടത്തിയിരുന്നതായി ജില്ലാ പൊലീസ് മേധാവി ശിവവിക്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വനമേഖലയില്‍ നടത്തിയ വിപുലമായി തിരച്ചിലിലൂടെ മാവോവാദികളുടെ സഞ്ചാര പാതയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് രണ്ടാം ഘട്ട അന്വേഷണത്തിലേക്കുള്ള പൊലീസ് നീക്കം. കര്‍ണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളുമായി സഹകരിച്ചാണ് പൊലീസ് നീക്കം.
Post Your Comments