സംസ്ഥാനത്തെ വൈദ്യുതമേഖലയില്‍ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ഇടമണ്‍- കൊച്ചി വൈദ്യുതലൈന്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. വൈദ്യുത ലൈനിന്റെ 80 ശതമാനത്തിലധികം നിര്‍മ്മാണപ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ആകെ 447 ടവറുകളില്‍ 413 എണ്ണവും പൂര്‍ത്തിയായി. വൈദ്യുതലൈന്‍ വലിക്കല്‍ ജോലിയാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. 91.12 കിലോ മീറ്റര്‍ നീളത്തില്‍ ലൈന്‍ വലിച്ചു കഴിഞ്ഞു. ആകെ 143.3 കിലോ മീറ്റര്‍ നീളത്തിലാണ് ലൈന്‍ വലിക്കേണ്ടത്. ഈ ജോലിയും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
സ്ഥലം ഏറ്റെടുപ്പിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ഇടമണ്‍ -കൊച്ചി വൈദ്യുത ലൈന്‍ നിര്‍മ്മാണം പുനരാരംഭിച്ചിട്ട് അധിക കാലമായില്ല. സ്ഥലം ഏറ്റെടുക്കലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പദ്ധതി പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കി.
സംസ്ഥാനത്തിനു പുറത്തു നിന്നും കേരളത്തിലേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ ഇടമണ്‍ -കൊച്ചി ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സാധിക്കും. 800 മൊഗാവാട്ടോളം അധികം വൈദ്യുതി കേരളത്തിലെത്തും. പ്രസരണ നഷ്ടം കുറക്കാനും ഈ പദ്ധതി വഴി ഒരുക്കുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2078719092219910/?type=3&__xts__%5B0%5D=68.ARBvA_-BvI3xw3zws9J4mJBSmyDBOKfW_uFJCrUde-TNTZ8TNcZ_0rZ3HJM_l_JCnDCZTdyhs_BN3r2HQOu1_5_-xdwO1YIEE2nycGbZHIls6pjFEGsGsW1Ga5Q3nVo78Tsh7rATR7BGu1RoTrzaHljYLbvDwVIATsEybshsBTPuuHUmK63SLi85Ubn8ZBDXZIhjO6fHI3zkdtiXmvmSTc7S67xlLTqX9ovtQ0Oy-waiSX0fcQgE6hdLB8oSiwpQDpCdJ0a1lbXtLR564zuZ5mn02ZupRH6invwaxjjLGEOc1py6kJSL7wiawlCvO9ujSASplVINz3wuxpqgnlWqsnkz1A&__tn__=-R
Post Your Comments