ദുബായ്: കടലിൽ മുങ്ങിക്കൊണ്ടിരുന്ന ചെറുബോട്ടിൽനിന്ന് 11 പേരെ രക്ഷപ്പെടുത്തി. ജുമേര ബീച്ച് റെസിഡൻറ്സിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൂന്ന് ജീവനക്കാരേയും എട്ട് ടൂറിസ്റ്റുകളെയുമാണ് ദുബായ് പോലീസിന്റെ റെസ്ക്യൂ ബോട്ടെത്തി രക്ഷിച്ചത്. ആർക്കും പരിക്കില്ല. എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ചോർച്ചയെത്തുടർന്ന് വെള്ളം കയറിയതാണ് ബോട്ട് മുങ്ങുവാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതർ അറിയിച്ചു.
Post Your Comments