ശബരിമലയിലെ യുവതി പ്രവേശനത്തെ പൂര്‍ണമായി അനുകൂലിച്ച് എ ഐ സി സി വ്യക്താവ് പവന്‍ ഖര. അതോടെ വെട്ടിലായത് കെ പി സി സി. യുവതി പ്രവേശനത്തെ അനുകൂലിച്ച ഹൈക്കമാന്റ് നിലപാട് കേരളത്തിലെ കോണ്‍ഗ്രസിനേയും യു ഡി എഫ് നേയും ഒരേ പോലെ പ്രതിസന്ധിയിലാക്കി. യുവതി പ്രവേശനത്തിനെതിരെ സംഘപരിവാറിനൊപ്പം നിലപാടെടുക്കുകയും സമരം നടത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ കൂടുതല്‍ വെട്ടിലായിരിക്കുന്നത്.
ബുദ്ധിയുള്ളവര്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുമെന്നു പറഞ്ഞ പവന്‍ ഖര കോണ്‍ഗ്രസ് ഹൈക്കമാന്റ് യുവതീ പ്രവേശം അനുവദിച്ച സുപ്രിം കോടതി വിധിക്കൊപ്പമാണെന്നും വ്യക്തമാക്കി. ബുദ്ധിയുള്ള ജനങ്ങള്‍ യുവതീ പ്രവേശനം ആഗ്രഹിക്കുന്നുവെന്നും യുവതികള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും പവന്‍ ഖര പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ അടുപ്പക്കാരന്‍ കൂടിയായ പവന്‍ ഖരയുടെ പ്രസ്താവന കേരള നേതാക്കളുടെ നിലപാടിനെ പൂര്‍ണമായി തള്ളുന്നതാണ്.
യുവതീ പ്രവേശന വിഷയത്തില്‍ രമേശ് ചെന്നിത്തലയടക്കം കെ പി സി സി എടുത്ത നിലപാടില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണ്. സുപ്രിം കോടതി വിധിയെ എ ഐ സി സിയും രാഹുലും ആദ്യം തന്നെ സ്വാഗതം ചെയ്തിരുന്നു. ലോകസഭയില്‍ ഹൈക്കമാന്റുമായി ആലോചിക്കാതെ യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ കേരള എം പി മാരെ സോണിയ ശാസിച്ചിരുന്നു. രാഹുല്‍ ഗാന്ധിയില്‍ നിന്നും ഇവര്‍ക്ക് ശാസന നേരിടേണ്ടി വന്നു.
Post Your Comments