ആലപ്പുഴ : മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന് പറഞ്ഞെന്ന പേരില്‍ തന്റെ ഭാര്യയുടെ പേരില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്. വഞ്ചന എന്ന് വാക്ക് അഭിമുഖത്തില്‍ എവിടെയും ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രീതി പറയുന്നത്.
എന്നാല്‍ മുഖ്യമന്ത്രി വഞ്ചിച്ചുവെന്ന പേരിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്നും വെള്ളാപള്ളി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രീതി നടേശന്റെ പേരില്‍ വിവാദ അഭിമുഖം അച്ചടിച്ചു വന്നത്. നവോത്ഥാനത്തിന്റെ പേരില്‍ മുഖ്യമന്ത്രി തങ്ങളെ വഞ്ചിച്ചുവെന്ന് പ്രീതി പറഞ്ഞെന്നാണ് അഭിമുഖത്തില്‍ പറയുന്നത്.
എന്നാല്‍ അഭിമുഖം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രീതിയെ വിളിച്ച് കാര്യം അന്വേഷിച്ചെന്നും അങ്ങനെയൊന്നു പറഞ്ഞിട്ടെയില്ലെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സുപ്രീം കോടതിയുടെ അന്തിമ വിധി വരെ ശബരിമല വിഷയത്തില്‍ മനസ്സു തുറക്കണ്ടെന്ന തീരുമാനം തങ്ങള്‍ ഒരുമിച്ചെടുത്തതാണ്, പ്രീതി ഒരിക്കലും ഈ തീരുമാനം ലംഘിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments