KeralaLatest News

സര്‍ക്കാരിന്റെ ശ്രമം പ്രകോപനം സൃഷ്ടിക്കാന്‍ : ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി വി.മുരളീധരന്‍

തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉരിത്തിരഞ്ഞ സംഘര്‍ഷങ്ങളെ സിപിഎം- ബിജെപി സംഘട്ടനമാക്കി മാറ്റുവാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍ എംപി. ഇത് ആസുത്രിതമായ സര്‍ക്കാര്‍ നീക്കമാണ്, ഇതിന്റെ ഭാഗമായാണ് സംസ്ഥാനമൊട്ടാകെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി ബിജെപിയുടേയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തകരേയും അവരുടെ വീടുകളും പാര്‍ട്ടി ഓഫീസുകളും ഉള്‍പ്പെടെ വ്യാപകമായി ആക്രമിക്കാന്‍ തുടങ്ങിയത്.

പന്തളത്ത് ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താനെ കല്ലെറിഞ്ഞാണ് സിപിഎം കൊലപ്പെടുത്തിയത്. തന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞും ബിജെപി പ്രവര്‍ത്തകരെ പ്രകോപിപിക്കാനാണ് സിപിഎം ശ്രമം. ഈ നിക്കത്തില്‍ പ്രകോപിതരാകരുതെ അയ്യപ്പ ഭക്തരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുമാണ് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും വി.മുരളീധരന്‍ എംപി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button