കണ്ണൂര്‍: ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് കാരണം ആര്‍എസ്എസ് ആണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ശബരിമലയില്‍ എത്തുന്ന യുവതികളെ തടയുന്നതിനു വേണ്ടിയുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോഴുള്ള പ്രക്ഷോഭങ്ങള്‍ക്ക് കാരണം. ഒരിക്കലും യുവതികളെ അവിടെ കയറ്റില്ലെന്ന് സംഘപിവാര്‍ നേതൃതവം അണികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് തകര്‍ന്നതോടെയാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം ശബരിമലയില്‍ പ്രവേശനത്തിനെത്തിയ യുവതികള്‍ക്ക് ഒരു പ്രശ്‌നമില്ലെന്നും അവര്‍ ദര്‍ശനം നടത്തിയത് വിശ്വാസികള്‍ക്കൊപ്പമാണെന്നും ജയരാജന്‍ പറഞ്ഞു. സ്ത്രീകള്‍ കയറിയെന്നറിഞ്ഞ് നിരാശപൂണ്ട സംഘപരിവാറുകാര്‍ മന:പ്പൂര്‍വ്വം അക്രമങ്ങളും കലാപങ്ങളും ആസൂത്രണം ചെയ്യുകയായിരുന്നു. ഇതാണ് ഹര്‍ത്താല്‍ ദിനത്തില്‍ കേരളം കണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments