രണ്ട് സ്‌ക്രാംബ്‌ളര്‍ മോഡൽ ബൈക്കുകളുമായി വിപണി കീഴടക്കാൻ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്. പഴയ ട്രെയല്‍സ് ബൈക്കില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ ഡിസൈനിൽ ട്രെയല്‍സ് 350, ട്രെയല്‍സ് 500 എന്നീ വാഹനങ്ങളാണ് കമ്പനി അവതരിപ്പിക്കുക.
ഈ വര്‍ഷം മാര്‍ച്ചോടെ പുറത്തിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ബൈക്കിൽ യര്‍ന്ന എക്‌സ്‌ഹോസ്റ്റ്, വലിയ ടയര്‍, സ്‌പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ്, സ്‌പോര്‍ട്‌സ് ടൈപ്പ് ഹാന്‍ഡില്‍ ബാര്‍ എന്നിവയായിരിക്കും പ്രധാന പ്രത്യേകതകൾ. കൂടാതെ ഇന്റര്‍സെപ്റ്ററിലേതിന് സമാനമായ ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും ഇതിൽ പ്രതീക്ഷിക്കാം. എഞ്ചിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ക്ലാസ്സിക് ബൈക്കുകൾക്ക് സമാനമായ എഞ്ചിനായിരിക്കും ഇതിലും ഉൾപ്പെടുത്തുക എന്നാണ് സൂചന.
Post Your Comments