തലശ്ശേരി: സംസ്ഥാനത്ത് ആസൂത്രിത കലാപമുണ്ടാക്കാനാണ് ആര്‍.എസ്.എസ് നീക്കമെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ. വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമാധാനം വേണമെന്ന് ആര്‍എസ്എസിന് ആഗ്രഹമില്ലാത്തതിന്റെ തെളിവാണ് ഈ ആക്രമണങ്ങളെന്നും ആര്‍എസ്എസ് നേതൃത്വം മറുപടി പറയണമെന്നും ഷംസീര്‍ ആവശ്യപ്പെട്ടു. എസ്പിയുടെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് പോയ സമയത്താണ് ആര്‍എസ്എസ് തന്റെ വീട് ആക്രമിച്ചതെന്നും ഷംസീര്‍ പറഞ്ഞു. ആക്രമണ സമയത്ത് എംഎല്‍എയുടെ കുടുംബം വീട്ടിലുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. തലശ്ശേരിയിലെ മാടപ്പീടികയിലെ വീടിന് നേരെയാണ് ആക്രമുണ്ടായത്.
Post Your Comments