കണ്ണൂര്‍ : തില്ലങ്കേരി നെല്ലെടുപ്പ് സമരത്തിന്റെ ചരിത്രം പറയുന്ന 1948 കാലം പറഞ്ഞത് സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. രാജീവ് നടുവനാടാണ് ചിത്രത്തിന്റെ സംവിധാനം. ജനകീയ കൂട്ടായ്മയിലാണ് ചിത്രം നിര്‍മ്മിച്ചത്.
സുരേന്ദ്രന്‍ കല്ലൂര്‍ കഥയും തിരക്കഥയും എഴുതിയ ചിത്രത്തില്‍ കണ്ണൂര്‍ ജില്ലയിലെ നുറ്റന്‍പതിലധികം കലാകാരന്‍മാര്‍ വേഷമിട്ടിട്ടുണ്ട്. 1948 ല്‍ തില്ലങ്കേരിയില്‍ നടന്ന കര്‍ഷക സമരവും വെടിവെപ്പും തുടര്‍ന്ന് സേലം ജയിലിലുണ്ടായ വെടിവെപ്പും ഉള്‍പ്പടെയുള്ള ചരിത്രമാണ് സിനിമയുടെ ഇതിവൃത്തം.
മട്ടന്നൂര്‍ സഹിനാ സിനിമാസില്‍ ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചു. രക്തസാക്ഷ്ി നക്കായി കണ്ണന്റെ ഭാര്യ ചെറോട്ട ദേവിയെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചു.
Post Your Comments