Latest NewsKerala

ജനുവരി എട്ടും ഒമ്പതും ദേശീയ പണിമുടക്ക്

തിരുവനന്തപുരം: ജനുവരി എട്ടും ഒമ്പതും ദേശീയ പണിമുടക്ക്. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയാണ് രാജ്യവ്യാപകമായി പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ജീവനക്കാർ, ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികൾ തുടങ്ങി സംഘടിതവും അസംഘടിതവുമായ എല്ലാ മേഖലയിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും.

കർഷകരും പിന്തുണ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപാരി, വ്യവസായ മേഖലയിലെ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളും പണിമുടക്കും. ദേശീയ പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു.

ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക് തടസ്സമുണ്ടാകില്ല. എന്നാൽ, തൊഴിലാളികൾ പണിമുടക്കിലായതിനാൽ കെ.എസ്.ആർ.ടി.സി. ബസുകൾ ഓടാൻ സാധ്യതയില്ല. തീവണ്ടി തടയൽ സമരമുണ്ടാകാൻ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button