മുംബൈ : ഇരുചക്ര വാഹന വിപണിയിൽ ചരിത്ര നേട്ടവുമായി മുന്നേറി ഹീറോ മോട്ടോകോര്‍പ്. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മോട്ടോര്‍ സൈക്കിള്‍, സ്കൂട്ടര്‍ വിഭാഗത്തിൽ ആകെ 80,39,472 വാഹനങ്ങൾ വിറ്റഴിച്ചെന്ന റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. 2018ലെ വാഹന വിപണി വിവിധ കാരണങ്ങളാല്‍ വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഹീറോ മോട്ടോകോര്‍പ് ചെയര്മാന് പവന് മുന്ജല് പറഞ്ഞു.
ഇരുചക്ര വാഹനങ്ങളുടെ വിലയില്‍ വരും വര്‍ഷങ്ങളില്‍ വര്‍ധന ഉണ്ടാകാൻ സാധ്യത. സുരക്ഷാ നിബന്ധനകള്‍ വരുന്നതും ബിഎസ്-6ലേക്കു മാറുന്നതും വിലവര്‍ധന ഉണ്ടാക്കും. രാജ്യത്തെ വലിയൊരു വിഭാഗം ജനത്തിന്റെ അടിസ്ഥാന യാത്രാസൗകര്യമാണ് ഇരുചക്ര വാഹനങ്ങളെന്നും അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് ലക്ഷ്വറി ഗുഡ്സിനുള്ള 28 ശതമാനത്തില്‍നിന്ന് മാറ്റി 18 ശതമാനമാക്കി കുറയ്ക്കണമെന്ന് മുന്ജല് പറഞ്ഞു.
Post Your Comments