നിലമ്പൂര്‍: ചാരായം വാറ്റുന്നതിനിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചുങ്കത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ കമ്മത്ത് സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലാസ് എടുക്കുന്നയാള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിബോധവല്‍ക്കരണ പരിപാടിയായ മുക്തിയുടെ ബോധവല്‍ക്കരണം നടത്തുന്നത് ഇയാളാണ്. സ്ഥലത്തു മാന്യനായി വിലസുന്ന ആളാണ് ഇയാൾ. എരഞ്ഞിമങ്ങാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പി.ടി.എ പ്രസിഡന്റും നിലവിലെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്.
പ്രദേശത്തെ ക്ലബിന്റെ ഭാരവാഹിയുമാണ്. സുനില്‍കമ്മത്തിനെതിരെ ബന്ധു തന്നെയാണ് എക്സൈസിന് മൊഴി നല്‍കിയത്. എന്‍.ജി.ഒ യൂണിയന്‍ അംഗവും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമായ ഇയാള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് നടത്തിയ വനിതാ മതിലിന്റെ സംഘാടകനുമായിരുന്നു. ഇയാളുടെ ഭാര്യയുടെ പേരിലുള്ള ആൾ താമസമില്ലാതെ വീട്ടിലായിരുന്നു വാറ്റ്. ഇവിടെ വെളിച്ചം കണ്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സ്വന്തം ആവശ്യത്തിനായി വാറ്റിയതാണെന്ന് പ്രതി മൊഴി നല്‍കിയതായി അധികൃതര്‍ പറഞ്ഞു. 40 ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ ചാരായവും കണ്ടെടുത്തിട്ടുണ്ട്. ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ്, പ്രഷര്‍ കുക്കര്‍ , ബാരല്‍, വെള്ളം തിളപ്പിക്കാനുള്ള പാത്രം, കൂളിംഗ് പൈപ്പ് എന്നിവയും പിടിച്ചെടുത്തു. സ്ഥലത്തെത്തിയ എക്സൈസ് സംഘം ആദ്യം കേസെടുക്കാന്‍ മടിച്ചെങ്കിലും നാട്ടുകാര്‍ ബഹളം വെച്ചതോടെ സുനില്‍ കമ്മത്തിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
വനിതാമതിലിന്റെ സംഘാടകനായ സുനില്‍ കമ്മത്ത് സൈബര്‍ സഖാവായിരുന്നു. നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുനില്‍ കമ്മത്തിനെ കോടതി റിമാന്റ് ചെയ്തു.
Post Your Comments