കൽപ്പറ്റ; വയനാട്ടിലെ കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിച്ച് നെൽ വിലയിടിവും , ഉത്പാദന ചിലവും. പൊതുവിപണിയില്‍ നെല്ലിന് വേണ്ടത്ര വില ലഭിക്കുന്നില്ല. നിലവിൽ മട്ട നെല്ലിന് ക്വിന്റലിന് 1,500 രൂപ മാത്രമാണ് പൊതുവിപണികളിൽ വില ലഭിക്കുന്നത്.
എന്നാൽ കർഷകർ പറയുന്നത് ദിനംപ്രതി ഉല്‍പ്പാദനചെലവ് കുതിച്ചുയരുമ്പോഴും നെല്ലിന്റെ വില അതേ അനുപാതത്തില്‍ വര്‍ധിക്കുന്നില്ലെന്നാണ് .
കനത്ത വിലയിടിവിലും സപ്ലൈകോ കിലോ 25 രൂപ നിരക്കില്‍ സംഭരിക്കുന്നത് മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ആശ്വാസമായുള്ളത്. എന്നാൽ ജില്ലയിലെ ചില സ്ഥലങ്ങളില്‍ ഇടനിലക്കാര്‍ കുറഞ്ഞ വിലക്ക് നെല്ല് സംഭരിച്ച് സപ്ലൈകോ വഴി മറിച്ച് വിറ്റ് മുതലെടുപ്പ് നടത്തുന്നതായും പരാതി രൂക്ഷമാണ് . നെല്ലിന് വിലയില്ലാത്തത് ചെറുകിട കര്‍ഷകരെയാണ് കൂടുതലും ബാധിച്ചിരിക്കുന്നത്.
Post Your Comments