എറണാകുളം: സ്‌കൂള്‍ യൂണിഫോമില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ താലി അണിയിച്ച് സിന്ദൂരം ചാര്‍ത്തുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തു. സ്‌കൂള്‍ യൂണിഫോമിലായിരുന്ന വിവാഹം. മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കിയാണ് സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തില്‍ താലി ചാര്‍ത്തിയതെന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ഈ വിവാഹം നടന്നത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥിനികളില്‍ നിന്നു വിവരം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചു. ആദ്യം വിശ്വസിക്കാതിരുന്ന രക്ഷിതാക്കള്‍ മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ കണ്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ടെലിഫിലിമിനായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അതേസമയം പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments