KeralaLatest NewsIndia

ബിജെപി നേതാക്കളുടെ വാര്‍ത്താസമ്മേളനം ബഹിഷ്‌ക്കരിച്ചതിന് പിന്നാലെ ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ചു : പോയി പണി നോക്കാന്‍ പറഞ്ഞ് നേതാക്കള്‍

തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഇടത് -ഇ്സ്ലാ്മിസ്റ്റ് ഫ്രാക്ഷനാണ് കേരളം ഇന്ന് വരെ കാണാത്ത നേതാക്കന്മാരുടെ വാര്‍ത്താ സമ്മേളന ബഹിഷ്‌ക്കരണത്തിന് പിന്നില്‍

ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായതില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളെ ബഹിഷ്കരിക്കാൻ തീരുമാനിച്ച ഇടതു അനുകൂല മാധ്യമ പ്രവർത്തകരുടെ നടപടിക്ക് തിരിച്ചടി നൽകി നേതാക്കൾ. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഇടത് -ഇ്സ്ലാ്മിസ്റ്റ് ഫ്രാക്ഷനാണ് കേരളം ഇന്ന് വരെ കാണാത്ത നേതാക്കന്മാരുടെ വാര്‍ത്താ സമ്മേളന ബഹിഷ്‌ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

ഇവർ ജോലി ചെയ്യുന്ന ചാനലുകൾ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, കെ.പി ശശികല ടീച്ചര്‍ എന്നിവരുടെ വാര്‍ത്താസമ്മേളനം ബഹിഷ്കരിക്കുകയായിരുന്നു. കോഴിക്കോട് കെ സുരേന്ദ്രന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ജനം ടി. വി, ജീവന്‍ ടി. വി, മംഗളം ചാനല്‍, അമൃത ടി. വി തുടങ്ങിയ ചാനലുകളും മാതൃഭൂമി, ജന്മഭൂമി പത്രങ്ങളും മാത്രമാണ് വാര്‍ത്താസമ്മേളനത്തിന് വന്നത്.

എന്നാല്‍ ബഹിഷ്‌ക്കരണപ്രഖ്യാപനത്തിന് പിറകെ പ്രമുഖ ചാനലുകളില്‍ നിന്ന് ബിജെപി നേതാക്കള്‍ക്ക് പ്രൈം ടൈം ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ക്ഷണം എത്തി. ബഹിഷ്‌ക്കരണ വിവരം അറിഞ്ഞ ചിലര്‍ പോയി പണി നോക്കാന്‍ വിളിച്ചവരോട് നേരിട്ട് പറഞ്ഞു. ബഹിഷ്‌ക്കരണം അറിയാതിരുന്ന നേതാക്കളില്‍ ചിലര്‍ ചര്‍ച്ചയ്ക്ക് എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് വിളിച്ച് നിങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക് ഞങ്ങളില്ല എന്ന മാന്യമായി തന്നെ അറിയിച്ചു. ഇതോടെ ബിജെപി നേതാക്കളില്ലാതെയാണ് പ്രമുഖ ചാനലുകളില്‍ ചര്‍ച്ച നടത്തിയത്.

ഇന്നലെ രാവിലെയോടു കൂടി ബഹിഷ്‌ക്കരണമൊക്കെ മറന്ന് ചാനലുകള്‍ സജീവമായി. കൊച്ചിയില്‍ ശബരിമല കര്‍മ്മ സമിതി യോഗം നടക്കുന്ന സ്ഥലത്ത് രാവിലെ തന്നെ ചാനലുകള്‍ കാത്ത് കിടന്നു. അധ്യക്ഷന്‍ എശ്‌ജെആര്‍ കുമാറിന്റെ പ്രതികരണം തേടി. പിറകെ യോഗത്തിന് ശേഷം അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനത്തിനായും കാത്തിരുന്നു. ബിജെപിയെ ബഹിഷ്കരിച്ചു കൂടുതൽ മുന്നോട്ടു പോകാൻ അവർക്കാവില്ല എന്നതാണ് കാരണമെന്നാണ് ബിജെപിയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button