പാലക്കാട്: നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് കേസില്‍ മാനേജ്‌മെന്റിനെതിരെ സിബിഐ. സാക്ഷികളെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും നടക്കുന്നുണ്ടെന്ന് സിബിഐ പറയുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം വഴിമുട്ടുന്ന അവസ്ഥയിലാണ് ഉള്ളത്. കേസില്‍ സാക്ഷികളായ വിദ്യാര്‍ത്ഥകളെ തോല്‍പ്പിക്കുക തുടങ്ങിയ നടപടികളാണ് കോളേജ് സ്വീകരിക്കുന്നത്. അതേസമയം ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ പരാതിയുമായി രംഗത്ത് വന്നെങ്കിലും കേസില്‍ നേരിട്ട് ബന്ധമുള്ളവര്‍ പലരും പിന്നോട്ട് മാറുകയാണ്.
അതേസമയം ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം നശിപ്പിക്കപ്പെട്ടുവെന്നും സിബിഐ പറയുന്നു. എന്നാല്‍ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാമെന്നു കരുതിയാല്‍ വിദ്യാര്‍ത്ഥികളില്‍ പലരും മൊഴി നല്‍കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുള്ള ഭീഷണിയും സമ്മര്‍ദ്ദവുമാണ് ഇതിന് കാരണമെന്നാണ് സിബിഐയുടെ നിരീക്ഷണം. അതേസമം കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാനും സിബിഐ കോടതിയോട് ആവശ്യപ്പെട്ടേക്കും. അതേസമയം നിലവിലെ സാഹചര്യം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി കേസുമായി മുന്നോട്ട് പോകാനാണ് സിബിഐയുടെ തീരുമാനം.
Post Your Comments