തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയത്. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും ബിന്ദു പറഞ്ഞു. ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ബിന്ദുവും കനക ദുര്‍ഗയും പറഞ്ഞു.
നട അടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും. താന്‍ ദലിത് ആയതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് ബിന്ദു പറഞ്ഞു. ദലിത് നിയമ പ്രകാരം തന്ത്രി ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. യുവതി പ്രവേശനം അംഗീകരിക്കാന്‍ കഴിയില്ലെങ്കില്‍ സ്ഥാനമൊഴിയുകയാണ് ചെയ്യേണ്ടിയിരുന്നത്. ശബരിമലയില്‍ ഇനിയും ദര്‍ശനം നടത്തുമെന്നും ഇരുവരും മീഡിയവണിനോട് പറഞ്ഞു.
Post Your Comments