കോട്ടയം: സിസറ്റര്‍ അഭയ കേസ് ഇന്ന കോടതിയില്‍. സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവര്‍ പ്രതികളാക്കപ്പെട്ട കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതേസമയം ഹൈക്കോടതി ഈ കേസ് പരിഗണിക്കുന്നതിനാല്‍ ഇന്ന് കൂടുതല്‍ നടപടിയിലേക്ക് കോടതി കടക്കാനിടയില്ല. കേസിലെ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലെനെ സിബിഐ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുകതനാക്കിയിരുന്നു.
1992 മാര്‍ച്ച് 27 ന് കേട്ടയത്ത് പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വലിയ കോളിളക്കങ്ങളാണ് കേസില്‍ ഉണ്ടായത്. എന്നാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്റെ കൈകളില്‍ എത്തിയിരുന്നെങ്കിലും അവരും ആത്മഹത്യയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.1993 മാര്‍ച്ച് 29നാണ് കേസ് സിബിഐ ഏറ്റെടുത്തത്. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു.
എന്നാല്‍ തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ലു,2005ലും അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടി. എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.
Post Your Comments