തിരുവനന്തപുരം•ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് സ്ത്രീകള്‍ കയറിയപ്പോള്‍ നാടാകെ ഹര്‍ത്താലിന് പുറപ്പെട്ടവര്‍ക്ക് അതിന് പിന്നാലെ ഇപ്പോള്‍ ഒരു സ്ത്രീ കയറിയപ്പോള്‍ ഹര്‍ത്താല്‍ ഇല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇനി ഏതെങ്കിലും സ്ത്രീ കയറിയാല്‍ അപ്പോള്‍ ഹര്‍ത്താല്‍ ഉണ്ടാകുമോ. കാരണം സ്ത്രീകള്‍ ഇപ്പോള്‍ അവിടെ കയറിയില്ലേ. ഏതെങ്കിലും സ്ത്രീ കയറിയാല്‍ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞ നേതാക്കള്‍ വരെ ഇവിടെയുണ്ട്. അതൊക്കെ പരിഹാസ്യമാണെന്ന് മനസിലാക്കണം. ഇപ്പോള്‍ സ്ത്രീ ഒരു തടസവുമില്ലാതെ കയറിയല്ലോയെന്നും മുഖ്യമന്ത്രി കിളിമാനൂരില്‍ പറഞ്ഞു.
https://www.facebook.com/hundrappi.busatto/videos/1968009949921207/
Post Your Comments