![](/wp-content/uploads/2019/01/palakkad-harthal-1.jpg)
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഇന്നലെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.വൈകിട്ട് ആറു വരെ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് ജില്ലയില്‍ സിപിഎം ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു ഇതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയും കലക്ടര്‍ ഡി. ബാലമുരളിയും ചേര്‍ന്നുള്ള ചര്‍ച്ചക്ക് ശേഷം കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.രാവിലെ കര്‍മ്മസമിതി പ്രതിഷേധത്തിന് നേരെ സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും വിക്ടോറിയ കോളേജില്‍ നിന്നും സി പി എമ്മുകാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് ആക്രമം വ്യാപിച്ചത്.
പിന്നീട് ഇരു വിഭാഗവും തമ്മില്‍ വലിയ സംഘര്‍ഷത്തിലേക്ക് പോകുന്ന സാഹചര്യം ഉണ്ടായി. പ്രവര്‍ത്തകരുടെ വീടുകളും കടകളും അടിച്ചു തകര്‍ത്തിട്ടുണ്ട്.കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നഗരപരിധിയില്‍144 പ്രഖ്യാപിച്ചിരിക്കുന്നത്.
Post Your Comments