Latest NewsKeralaIndia

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായതും മറ്റും കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്

തിരുവനന്തപുരം : ശബരിമല വിഷയത്തിൽ ഇന്നലെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്തൊട്ടാകെ സംഘര്‍ഷമുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായതും മറ്റും കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.

കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മേല്‍ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം അക്രമസംഭവങ്ങളില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കാത്തതില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാരോട് വിശദീകരണം തേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button