ന്യൂഡല്‍ഹി: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഹിന്ദമതത്തെ ശരിക്ക് അറിയാത്തതു കൊണ്ടാണെന്ന് പാര്‍ലമെന്റെ മീനാക്ഷി ലേഖി. ആര്‍ത്തവകാലത്ത് ദേവിമാരെ ആചരിക്കുന്ന സംവിധാനം ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. നമുക്ക് എല്ലാത്തിനു ഇടമുള്ളതുപോലെ ശബരിമല ക്ഷേത്രത്തിന് അതിന്റേതായ ആചാരനുഷ്ഠാനങ്ങളുണ്ട്. അതുപോലെ ഓരോ വിഭാഗങ്ങള്‍ക്കുമുള്ള കുറച്ച് ആചാരങ്ങള്‍ സൂക്ഷിക്കുന്ന വിഷത്തില്‍ ആണിനേയെ പെണ്ണിനേയോ ചെറുതാക്കി കാണിക്കുന്നു എന്ന വിഷയം ഉയര്‍ന്നു വരേണ്ട കാര്യമില്ലെന്നും മീനാക്ഷി പറഞ്ഞു. സിപിഐ(എം) എം.പി കരുണാകരന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് മീനാക്ഷി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മതത്തെ ഒരു വശത്തു നിന്നും മാത്രം കാണാന്‍ കഴിയില്ല. വ്രതം എന്നു പറയുന്നത് മനുഷ്യന് ആത്മീയമായി പരിശീലനം നല്‍കുന്ന ഒന്നാണ്. എന്നാല്‍ അത് 28 ദിവസം മാത്രം മതി എന്ന് കോടതിക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്നും മീനാക്ഷി പറഞ്ഞു. യേശുവിന്റെ ജനനം എങ്ങനെയായിരുന്നുവെന്ന് സുപ്രീം കോടതിക്ക് പറയാന്‍ കഴിയുമോ എന്നും മീനാക്ഷി ചോദിച്ചു.
ശബരിമല വിഷയത്തെ തുടര്‍ന്നുള്ള കല്ലേറില്‍ ഒരാള്‍ മരണപ്പെട്ടു. അതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ്. ഒരുകൂട്ടം വിശ്വാസികളേയും മനുഷ്യരേയും പ്രകോപിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്. കേരള സര്‍ക്കാരിന്റേത് ഹിന്ദു വിരുദ്ധ നിലപാടാണെന്നും അതേസമയം ഇത് പൗരാവകാശത്തിന്റെ പ്രശനമല്ലെന്നും മീനാക്ഷി പറഞ്ഞു.
Post Your Comments